പോത്തന്‍കോട് : യുവാവിന്റേത് ആത്മഹത്യയാണെന്ന് വിധിയെഴുതിയ മരണം കൊലപാതകമായി മാറിയത്. വെമ്പായം വട്ടപ്പാറ കല്ലയം കാരമൂട് നമ്പാട്ടില്‍ വിനോദ് ( 35 ) കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റു മരിച്ച സംഭവത്തിലാണ് ഭാര്യ രാഖിയുടെ മൊഴിയും മകന്‍ രണ്ടാംക്ലാസ്സുകാരന്റെ മൊഴിയും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായിരിക്കുന്നത്. പൊലീസിന് തെളിവുകള്‍ ലഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും വട്ടപ്പാറ പൊലീസിന് കേസ് എങ്ങുമെത്തിക്കാനാകുന്നില്ല. പ്രതിയെന്നു കരുതപ്പെടുന്ന ടിപ്പര്‍ ലോറി ഡ്രൈവര്‍ തൊഴുവന്‍കോട് സ്വദേശി മനോജ് പൊലീസ് കസ്റ്റഡിയിലാണെന്നാണ് വിവരം.
എന്നാല്‍ ഇപ്പോഴും ഇവരുടെ മൊഴികളിലെ വൈരുദ്ധ്യത കാരണം പൊലീസിനു തീരുമാനത്തിലെത്താന്‍ കഴിയുന്നില്ലത്രെ. ആദ്യം ആത്മഹത്യയെന്ന വിലയിരുത്തലായിരുന്നുവെങ്കിലും മകന്റെയും ഭാര്യയുടെയും മൊഴിയിലെ വൈരുദ്ധ്യവും വിനോദിന്റെ കഴുത്തിലെ ആഴത്തിലുള്ള മുറിവിനെക്കുറിച്ചുള്ള ഡോക്ടറുടെ നിരീക്ഷണവും കൊലപാതകമെന്ന നിഗമനത്തിലേക്ക് എത്തിക്കുകയായിരുന്നു.
തുടര്‍ന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ടിപ്പര്‍ ഡ്രൈവറായുള്ള കുടുംബസുഹൃത്ത് സംഭവ സ്ഥലത്തുണ്ടായിരുന്നതായി രാഖി വെളിപ്പെടുത്തിയത്.അമ്മ രണ്ടു കൈകളും പുറകോട്ടു പിടിച്ചപ്പോള്‍ മാമന്‍ കത്തികൊണ്ട് പിതാവിന്റെ കഴുത്തില്‍ കുത്തുകയായിരുന്നു എന്നായിരുന്നു മകന്റെ വെളിപ്പെടുത്തല്‍.ആദ്യമൊന്നും ഇത് രാഖി സമ്മതിച്ചില്ലെങ്കിലും പിന്നീടു സമ്മതിച്ചതായാണ് വിവരം.
Post Your Comments