Latest NewsUAE

റോഡരികിൽ നിന്ന് യുഎഇ ഭരണാധികാരികൾ ഇഫ്താർ കിറ്റുകൾ വാങ്ങുന്ന വീഡിയോ വൈറലാകുന്നു

അജ്‌മാൻ: വഴിയരികിൽ നിന്ന് ഇഫ്താർ കിറ്റുകൾ വാങ്ങുന്ന യുഎഇ ഭരണാധികാരികളുടെ വീഡിയോ വൈറലാകുന്നു. യുഎഇ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയും യുഎഇ വൈസ് പ്രസി‍ഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പുത്രന്‍ ഷെയ്ഖ് അഹമദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമാണ് റോഡരികിൽ നിന്ന് ഇഫ്‌താർ കിറ്റുകൾ വാങ്ങിയത്. ട്രാഫിക് സിഗ്നലിൽ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യുമ്പോഴാണ് ഷെയ്ഖ് ഹുമൈദ് വന്നത്. സന്നദ്ധ പ്രവർത്തകരിലൊരാളായ ബാലൻ അദ്ദേഹത്തിന് കിറ്റ് സമ്മാനിച്ചപ്പോൾ സ്നേഹത്തോടെ അതേറ്റുവാങ്ങുകയും ബാലനെ അഭിനന്ദിച്ച ശേഷം മൂർധാവിൽ ചുംബനം നൽകുകയുമായിരുന്നു.

 

View this post on Instagram

 

#Repost @net_ad مرور سمو الشيخ أحمد بن محمد بن راشد آل مكتوم على حملة #رمضان_أمان بموقع التوزيع في تقاطع أكاديمية شرطة دبي، حيث التقى خلالها خالد بن تميم رئيس اللجنة المنظمة للحملة وعدد من المتطوعين.

A post shared by Khalid Bin Tameem خالد بن تميم (@kbtameem) on

shortlink

Related Articles

Post Your Comments

Related Articles


Back to top button