തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് പറ്റിയ പാളിച്ച ശബരിമല വിഷയമാണെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിലപാടിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എക്‌സിറ്റ്‌പോള്‍ പലതും പാളിപ്പോയിട്ടുണ്ട്. 23 വരെ കാത്തിരിക്കുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ശബരിമല വിവാദം തെരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചെന്ന സൂചന നല്‍കി മന്ത്രി കടകംപള്ളി രംഗത്തെത്തിയത്. ശബരിമലയുടെ പേരില്‍ കുറേപ്പേരെ കബളിപ്പിക്കാന്‍ വര്‍ഗീയഭ്രാന്തന്‍മാര്‍ക്ക് കഴിഞ്ഞെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇതിന് പിന്നാലെ തന്നെ ദേവസ്വം മന്ത്രിയുടെ നിലപാട് തള്ളി മുഖ്യമന്ത്രി രംഗത്ത് വന്നു.
Post Your Comments