കാസർഗോഡ് : പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും, കൃപേഷിനെയും കൊലപെടുത്തിയ കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സിപിഎം ഏരിയാ സെക്രട്ടറി അടക്കം 14 പേരാണ് പ്രതികള്‍.ഡിവൈഎസ്പി പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കുറ്റപത്രം സമർപ്പിച്ചത്
രാഷ്ട്രീയക്കാരുൾപ്പെട്ട കൊലപാതകമെന്ന് പറയുന്ന കുറ്റപത്രത്തിൽ കൊലപാതകത്തിന് കാരണം വ്യക്തിവിരോധമാണെന്നും സൂചിപ്പിക്കുന്നു. പീതാംബരൻ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് കൊലപാതകമെന്നാണ് ക്രൈംബ്രാഞ്ചിന്റ കണ്ടെത്തൽ. അറസ്റ്റിലായവരിൽ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരും,പ്രതികൾക്ക് സഹായം ചെയ്തവരും ഉൾപ്പെടും.
കേസിൽ അറസ്റ്റു ചെയ്ത ഒന്നാം പ്രതി പീതാംബരന്റെ റിമാൻഡ് തടവ് ഇന്ന് 90 ദിവസം പൂർത്തിയാകും.ഫെബ്രുവരി 17 നായിരുന്നു സമൂഹമനസാക്ഷിയെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം നടന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനേയും അക്രമിസംഘം വെട്ടി കൊലപ്പെടുത്തിയത്. പീതാംബരന്റെ നേതൃത്വത്തില്‍ കൊലനടത്തിയശേഷം പ്രതികളെ ഒളിപ്പിക്കാനും തെളിവ് നശിപ്പിക്കാനും സഹായിച്ചതിന് സിപിഎം ഉദുമ ഏരിയ സെക്രട്ടറി, കെ. മണികഠൻ ,പെരിയ ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.ബാലകൃഷ്ണൻ എന്നിവരെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments