ന്യൂഡല്‍ഹി: വിമാനത്തിൽ വെച്ച് നോമ്പ് തുറക്കാൻ ഒരു കുപ്പിവെള്ളം മാത്രം ചോദിച്ചയാള്‍ക്ക് സാന്‍ഡ് വിച്ച് ഉള്‍പ്പെടെയുള്ള ഭക്ഷണം നല്കി കൈയടി നേടി എയര്‍ഇന്ത്യയിലെ എയര്‍ഹോസ്റ്റസ്. റിഫാത്ത് ജാവൈദ് എന്ന മാധ്യമപ്രവര്‍ത്തകനാണ് കഴിഞ്ഞദിവസം എയര്‍ഇന്ത്യ വിമാനത്തിൽ തനിക്കുണ്ടായ നല്ല അനുഭവം ട്വിറ്ററില്‍ പങ്കുവെച്ചത്. ഗോരഖ്പുരില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയിലായിരുന്നു ഞാന്‍. നോമ്പ് തുറക്കാനുള്ള സമയമായതിനാല്‍ ക്യാബിന് ക്രൂ അംഗമായ മഞ്ജുളയോട് ഞാന്‍ വെള്ളം ചോദിച്ചു. അവര്‍ എനിക്ക് ഒരു ചെറിയ കുപ്പി വെള്ളം നല്കി. നോമ്പായതിനാൽ ഒരു കുപ്പി കൂടി തരാമോ എന്ന് ഞാൻ ചോദിച്ചു. എന്നാല്‍ നിങ്ങൾ സീറ്റിൽ നിന്ന് എഴുന്നേറ്റത് എന്തിനാണെന്നും സീറ്റിൽ പോയി ഇരിക്കാനും അവർ ആവശ്യപ്പെട്ടു. എന്നാല്‍ നിമിഷങ്ങള്‍ക്കം രണ്ട് സാന്‍ഡ് വിച്ചുമായി അവർ എത്തി. ഇനിയും വേണമെങ്കില്‍ ചോദിക്കാന്‍ മടിക്കേണ്ടെന്നും അവർ പറഞ്ഞതായി മാധ്യമപ്രവർത്തകൻ വ്യക്തമാക്കി.
എയര്‍ഹോസ്റ്റസ് നല്കിയ സാന്‍ഡ് വിച്ചിന്റെ ചിത്രം സഹിതമായിരുന്നു റിഫാത്ത് ജാവൈദ് ഈ അനുഭവം ട്വിറ്ററില്‍ പങ്കുവെച്ചത്. എന്തായാലും എയര്‍ഇന്ത്യയിലെ ആ എയര്‍ഹോസ്റ്റസിനെ ഇപ്പോള്‍ കൈയടികളോടെ അഭിനന്ദിക്കുകയാണ് സോഷ്യല്‍മീഡിയ.
On my way back to Delhi in @airindiain Alliance from Gorakhpur: Iftar time was nearing so I walked up to cabin crew member Manjula, asked for some water. She gave me a small bottle. I asked, “can I pls have 1 more bottle since I’m fasting?”
Manjula replied, “why did you… pic.twitter.com/QaMoAR5CqC— Rifat Jawaid (@RifatJawaid) May 18, 2019
Post Your Comments