ന്യൂ ഡല്‍ഹി: എന്‍ഡിഎ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് തിരിച്ചടി. കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി ഗവര്‍ണ്ണര്‍ ആനന്ദി ബെന്‍ പട്ടേലിന് കത്തു നല്കി. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
മധ്യപ്രദേശില്‍ ബിജെപി മികച്ച വിജയം നേടുമെന്ന എക്സിറ്റ് പോള്‍ ഫലം പുറത്തു വന്നതിനു പിന്നാലെയാണ് അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങളുണ്ടാകുന്നതെന്നതും ശ്രദ്ധേയമാണ്. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ 2 ദിവസം മാത്രം ശേഷിക്കെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന.231 സീറ്റുകളുള്ള മധ്യപ്രദേശില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 116 സീറ്റുകളാണ്.
120 എംഎല്‍എമാരുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്നത്. കോണ്‍ഗ്രസിന് 114 സീറ്റുകള്‍ ലഭിച്ചപ്പോള്‍ 2 സീറ്റുകളുള്ള എസ്പിയുടേയും ഒരു സീറ്റുള്ള ബിഎസ്പിയുടേയും 4 സ്വതന്ത്രരുടേയും പിന്തുണയോടെയാണ് കമല്‍നാഥിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തിലേറിയത്.109 സീറ്റുകളാണ് എന്‍ഡിഎക്ക് ലഭിച്ചത്.
Post Your Comments