ഭോപ്പാല്‍: വിശ്വാസവോട്ടെടുപ്പിന് തയ്യാറെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിന് ഭൂരിപക്ഷം നഷ്ടപെട്ടെന്ന ബിജെപിയുടെ ആരോപണത്തിന് മറുപടിയുമായാണ് അദ്ദേഹം രംഗത്തെത്തിയത്. അധികാരത്തിൽ എത്തിയത് മുതൽ സർക്കാരിനെ അട്ടിമറിക്കാൻ ബി ജെ പി ശ്രമിക്കുകയാണ്. തങ്ങള്‍ക്ക് അത് പ്രശ്നമല്ലെന്നും ബിജെപിയുടെ പരാജയം മറയ്ക്കാനാണ് ഇത്തരം നീക്കങ്ങളെന്നും കമല്‍നാഥ് വ്യക്തമാക്കി.
കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷമില്ല. വിശ്വാസവോട്ട് തേടാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നു ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് ബിജെപി കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കമൽനാഥിന്റെ പ്രതികരണം. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വരാന്‍ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് മധ്യപ്രദേശില്‍ പുതിയ നീക്കവുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments