അമരാവതി: ഞായറാഴ്ച പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ പ്രതികരണവുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. അവ യഥാർഥ ഫലങ്ങളല്ലെന്ന് അദ്ദേഹം പറയുകയുണ്ടായി. എക്സിറ്റ് പോൾ യഥാർഥ ഫലമല്ല. അതു നാം മനസ്സിലാക്കണം. 1999 മുതലുള്ള ഭൂരിഭാഗം എക്സിറ്റ് പോളുകളും തെറ്റായിരുന്നുവെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി. വോട്ടെണ്ണൽ നടക്കുന്ന 23 വരെ എല്ലാവരും തങ്ങൾ വിജയിക്കുമെന്നുള്ള ആത്മവിശ്വാസം പ്രകടിപ്പിക്കും. അതിനൊരടിസ്ഥാനവുമില്ല. അതിനാൽ, 23-നായി കാത്തിരിക്കാം. രാജ്യത്തിനും സംസ്ഥാനത്തിനും ഒരു നേതാവും സ്ഥിരസർക്കാരും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments