CinemaMollywoodLatest NewsEntertainment

‘പാതിരാത്രി തെണ്ടി തിരിഞ്ഞു നടക്കണ സകല അവളുമാരും എവിടേലും കുഴി ചെന്ന് വീഴും’; കമന്റിന് പ്രതികരണവുമായി ഇഷ്‌കിന്റെ സംവിധായകന്‍

കൊച്ചി: നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ഇഷ്‌ക് ഏറെ പ്രക്ഷേകശ്രദ്ധ പിടിച്ചുപറ്റി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രം കൈകാര്യം ചെയ്യുന്ന സാമൂഹിക പ്രസക്തിയുള്ള വിഷയത്തെക്കുറിച്ച് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും പല തരത്തിലുള്ള അഭിപ്രായങ്ങളാണ് ഉയരുന്നത്. എന്നാല്‍ ഇഷ്‌കിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വന്ന കമന്റിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അനുരാജ് മനോഹര്‍.

‘കുറേ സിനിമകളുടെ കോപ്പി. പാതിരാത്രി തെണ്ടി തിരിഞ്ഞു നടക്കുന്ന സകല അവളുമാരും എവിടേലും കുഴിയില്‍ ചെന്ന് വീഴും.. എന്നിട്ട് ഫെമിനിസം മറ്റേത് എന്ന് പറഞ്ഞിറങ്ങും. ഇതുപോലുള്ള ഊള പടങ്ങള്‍ പിന്തുണയ്ക്കാന്‍ നിന്നെപ്പോലെ കുറേപ്പേരും.’ എന്ന് സിനിമയെക്കുറിച്ച് ഒരാള്‍ ഇട്ട കമന്റിന് കൊള്ളേണ്ടിടത്ത് കൊള്ളും എന്നാണ് സംവിധായകന്റെ മറുപടി. ‘ ഒരവാര്‍ഡ് കിട്ടിയിട്ടുണ്ട്… കൊള്ളേണ്ടിടത്ത് കൊള്ളുന്നുണ്ട്’ എന്ന് പറഞ്ഞുകൊണ്ടാണ് കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെയുള്ള ചിത്രം സംവിധായകന്‍ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചത്.

കപട സദാചാരബോധവുമായി നടക്കുന്ന ഒരുകൂട്ടം ആളുകളെ കര്‍ശനമായി വിമര്‍ശിക്കുന്ന ചിത്രമാണ് ഇഷ്‌ക്. ആദ്യ ദിനം തന്നെ തിയറ്ററുകളില്‍ മികച്ച അഭിപ്രായം ചിത്രം സ്വന്തമാക്കിയിരുന്നു. ഇഷ്‌ക് ഒരു പ്രണയകഥയല്ല.. എന്ന ചിത്രത്തിന്റെ ടാഗ് ലൈനിനോട് അങ്ങേയറ്റത്തെ ആത്മാര്‍ഥ കാണിച്ചിട്ടുണ്ട് സംവിധായകനും തിരക്കഥാകൃത്തുമെന്നാണ് പടം കണ്ടിറങ്ങിയവരുടെ പ്രതികരണം. പ്രണയം അല്ലാെത ഇഷ്‌ക് എന്താണെന്ന് ചോദിച്ചാല്‍ ചിലരുടെ ചൊറിച്ചിലിനുള്ള മരുന്നാണെന്ന് പറയാം. ഈ ടാഗ് ലൈനും കൊള്ളേണ്ടിടത്ത് കൊണ്ടു എന്ന് സംവിധായകന്‍ കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button