തിരുവനന്തപുരം : വിദേശ സന്ദർശനം സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രിപിണറായി വിജയൻ. വിദേശ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ അദ്ദേഹം തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. കാർഷിക മേഖലയിൽ നൂതന വിദ്യകൾ പരീക്ഷിക്കാനുള്ള രീതിയും കയറ്റുമതിയെക്കുറിച്ചും വിദേശ രാജ്യങ്ങളുമായിചർച്ചചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇക്കോ ടൂറിസം കൂടുതൽ വിപൂലീകരിക്കാൻ ബന്ധപ്പെട്ട നടപടിക്രമങ്ങൾ നടത്തും. കേന്ദ്ര കൃഷിമന്ത്രാലയവുമായി ബന്ധപ്പെടാൻ സംസ്ഥാനത്ത് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉൾനാടൻ ജലഗതാഗതം , ചരക്കുനീക്കം , വെള്ളപ്പൊക്കം തടയൽ എന്നിങ്ങനെയുള്ള കാര്യങ്ങളിൽ യൂറോപ്യൻ രാജ്യങ്ങൾ ചെയ്തിട്ടുള്ള നീക്കങ്ങൾ കേരളത്തിലും പ്രാവർത്തികമാക്കാൻ നെതർലാൻഡിലെ പ്രമുഖരുമായി 2019 ഒക്ടോബറിലേക്ക് ധാരണാപത്രങ്ങൾ ഒപ്പിടാൻ കഴിയുമെന്ന് കരുതുന്നു. അതിന് മുന്നോടിയായി വിദേശ പ്രതിനിധികളുമായി ഒരു യോഗം സംഘടിപ്പിക്കുന്നുണ്ട്.
Post Your Comments