ന്യൂദല്‍ഹി: രാജ്യത്ത് തെരഞ്ഞെടുപ്പിനിടെ അക്രമം അരങ്ങേറിയ എല്ലാ മണ്ഡലങ്ങളിലും വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ബിജെപി.വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള സ്‌ട്രോങ് റൂമുകള്‍ക്ക് സുരക്ഷ ഉറപ്പാക്കണം. ഒഡീഷ, മധ്യപ്രദേശ്, ബംഗാള്‍, കര്‍ണാടകം, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രത്യേക നിരീക്ഷകരെ നിയമിക്കണം. ഈ ആവശ്യമുന്നയിച്ച് കേന്ദ്രമന്ത്രിമാരായ നിര്‍മ്മല സീതാരാമന്റെയും പീയൂഷ് ഗോയലിന്റെയും നേതൃത്വത്തില്‍ ബിജെപി സംഘം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
ബംഗാളില്‍ ബിജെപി നേതാക്കള്‍ക്കെതിരെ ചുമത്തിയ കള്ളക്കേസുകള്‍ പിന്‍വലിക്കണം. തെരഞ്ഞെടുപ്പിന് ശേഷം കൈകാര്യം ചെയ്യുമെന്ന് മമത ബാനര്‍ജി ജനങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു. അതിനാല്‍ ബംഗാളില്‍ വോട്ടെണ്ണലിന് ശേഷവും അക്രമത്തിന് സാധ്യതയുണ്ട്. ഈ സാഹചര്യം പരിഗണിച്ച് പെരുമാറ്റച്ചട്ടം കഴിയുന്നതു വരെ കേന്ദ്ര സേനയെ സംസ്ഥാനത്ത് തുടരാന്‍ അനുവദിക്കണം.ഇവിടങ്ങളില്‍ സിസി ടിവി കാമറകള്‍ സ്ഥാപിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ബംഗാളില്‍ വോട്ടെടുപ്പിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് അക്രമം അഴിച്ചുവിട്ടിരുന്നു.
Post Your Comments