Latest NewsIndia

കമല്‍ഹാസന്റെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ; കോടതി തീരുമാനം ഇങ്ങനെ

ചെന്നൈ: മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസനു കോടതി മുന്‍‌കൂര്‍ ജാമ്യം അനുവദിച്ചു. മദ്രാസ് ഹൈക്കോടതിയിലെ മധുര ബെഞ്ചാണ് കമല്‍ഹാസന് ജാമ്യം അനുവദിച്ചത്. മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്സെയെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദി എന്ന് വിശേഷിപ്പിച്ച സംഭവം വിവാദമായിരുന്നു. പരാമര്‍ശത്തെ തുടര്‍ന്ന് വര്‍ഗീയ ധ്രുവീകരണ ശ്രമം ഉള്‍പ്പെടെ എഴുപത്തഞ്ചോളം കേസുകളാണ് കമല്‍ഹാസന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഹിന്ദുസംഘടനകളാണ് കമല്‍ഹാസനെതിരെ രംഗത്ത് വന്നിരിക്കുന്നത്. തമിഴ്നാട്ടിലെ അറവാകുറിച്ചി നിയമസഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ് കമല്‍ഹാസന്‍ വിവാദ പരാമര്‍ശം നടത്തിയത്. ഇതേ തുടര്‍ന്ന് തമിഴ്നാട്ടിലെ അറവാകുറിച്ചി പോലീസാണ് കമലിനെതിരെ കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button