അഹമ്മദാബാദ് : എയർ ഇന്ത്യ വിമാനം ഗുജറാത്തിലെ വ്യോമസേനാ വിമാനതാവളത്തില്‍ അടിയന്തരമായി ഇറക്കി.യാത്രക്കിടെ യുവാവിനു ഹൃദയാഘാതം സംഭവിച്ചതിനെതുടർന്നാണ് വിമാനം ഇറക്കിയത്. ഡല്‍ഹിയില്‍നിന്നും മസ്ക്കറ്റിലേക്കുപോകുകയായിരുന്ന വിമാനമാണ് ഗുജറാത്തിലെ ജാംനഗര്‍ വ്യോമസേനാ താവളത്തില്‍ ഇറക്കിയത്. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.
യുവാവിനെ ജാംനഗറിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്കുമാറ്റി. ഇയാളെ തുടര്‍ ചികിത്സയ്ക്കായി ഗുരുഗോവിന്ദ് സിംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപൂര്‍വമായാണ് വ്യാവസായിക അടിസ്ഥാനത്തില്‍ പറക്കുന്ന വിമാനങ്ങളെ വ്യോമസേനയുടെ വ്യോമതാവളത്തില്‍ ഇറങ്ങാന്‍ അനുവദിക്കുന്നത്.
Post Your Comments