Latest NewsInternational

ശ്രീലങ്കയില്‍ ആഭ്യന്തര യുദ്ധം അവസാനിച്ചിട്ട് 10 വര്‍ഷം

ഒരു ലക്ഷം പേരുടെ മരണത്തിനിടയാക്കിയ ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധം അവസാനിച്ചിട്ട് ഇന്നേക്ക് 10 വര്‍ഷം. സിംഹളരും തമിഴ് പുലികളും തമ്മിലായിരുന്നു ലോകമനഃസാക്ഷിയെ ഞെട്ടിച്ച ഒട്ടനേകം മനുഷ്യക്കുരുതികള്‍ക്ക് സാക്ഷ്യം വഹിച്ച യുദ്ധം അരങ്ങേറിയത്.

ലങ്കയിലെ വംശീയ ന്യൂനപക്ഷമായ തമിഴര്‍ തങ്ങള്‍ക്ക് സ്വതന്ത്ര രാജ്യം വേണമെന്ന അവകാശവാദമുന്നയിച്ച് ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം എന്ന സംഘടനാ രൂപീകരിച്ച് സര്‍ക്കാരിനെതിരെ കലാപം അഴിച്ച് വിട്ടതോടെയാണ് യുദ്ധം ആരംഭിക്കുന്നത്. കലാപകാരികളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാരും ഒരുമ്പിട്ടിറങ്ങിയപ്പോള്‍ നിരവധി മനുഷ്യ ജീവനുകള്‍ ലങ്കയില്‍ പൊളിഞ്ഞു വീണു.

26 വര്‍ഷം നീണ്ടു നിന്ന യുദ്ധം 2009ലാണ് അവസാനിക്കുന്നത്. എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ മരണത്തോടെ ശ്രീലങ്കന്‍ സൈന്യം വിമതര്‍ക്ക് മേല്‍ വിജയം നേടുകയായിരുന്നു ആഭ്യന്തരയുദ്ധത്തിനു ശേഷവും ശ്രീലങ്ക രാഷ്ട്രീയ അനിശ്ചിതത്വങ്ങളുടെയും അക്രമങ്ങളുടെയും ദ്വീപായി ഇപ്പോളും തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button