പാലക്കാട്: ശബരിമല വിഷയത്തില്‍ നടന്ന അറസ്റ്റ് നിയമവിരുദ്ധമെന്ന് മുന്‍ എസ് പി പി.എന്‍. ഉണ്ണിരാജ. വിഷയത്തില്‍ കെ. സുരേന്ദ്രനെയും കെ.പി. ശശികല ടീച്ചറെയുമാണ് അറസ്റ്റ് ചെയ്തത്. കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ ആര്‍എസ്എസ് സംഘശിക്ഷാവര്‍ഗുകളുടെ സമാപനത്തോടനുബന്ധിച്ച് നടന്ന പൊതുപരിപാടിയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൗലികാവകാശങ്ങളെക്കുറിച്ച് ധാരണയുണ്ടെങ്കില്‍ നിയമവിധേയമായി പ്രതിരോധിച്ച് മുന്നേറാന്‍ കഴിയും. നാടിന് വേണ്ടി ജീവിക്കാനും മരിക്കാനും തയാറായവരാണ് സ്വയംസേവകരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ടുബാങ്കിനായി ആ പദത്തെ മതത്തിന്റെ ചട്ടക്കൂട്ടിലാക്കുന്നു. ഭാരതം ഹിന്ദു രാഷ്ട്രമാണെന്ന് ആര്‍എസ്എസ് പറയുമ്‌ബോള്‍ ജാതി മത വര്‍ണ ഭേദമന്യേ എല്ലാവരുമുണ്ട്. അതിനെ വര്‍ഗീയമായി കാണേണ്ടതില്ല. കേരളം അന്താരാഷ്ട്ര ഭീകരവാദികളുടെ കളരിയായി മാറി. കേരളത്തിലെ യഥാര്‍ഥ വിപ്ലവകാരികള്‍ സന്യാസിമാരായിരുന്നു. കമ്മ്യൂണിസ്റ്റുകള്‍ സന്യാസിമാരെ നിന്ദിക്കുന്നത് അവരുടെ ജന്മ സ്വഭാവമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments