മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ പ്രശംസിച്ച് മുന്‍ താരം രാഹുല്‍ ദ്രാവിഡ്. ആരും പ്രതീക്ഷിക്കാത്ത തരത്തിലുള്ള നേട്ടങ്ങളാണ് കോഹ്ലി പിന്നിടുന്നതെന്നാണ് ദ്രാവിഡ് പറയുന്നത്. നമ്മള്‍ ഒരിക്കലെങ്കിലും നേടാന്‍ കഴിയും എന്നുപോലും വിചാരിക്കാത്ത ലക്ഷ്യമാണ് കോഹ്‌ലിയുടെ മുന്നിലുള്ളത്. ഓരോ മത്സരം കഴിയുമ്പോഴും കൂടുതൽ മികച്ച പ്രകടനത്തിലേക്കാണ് കോഹ്ലി എത്തുന്നത്. ഏകദിനത്തില്‍ 49 സെഞ്ചുറിയാണ് സച്ചിൻ നേടിയത്. അത് ഒരിക്കലും നടക്കാത്ത കാര്യമാണെന്ന് ഞാന്‍ കരുതിയിരുന്നു. എന്നാലിപ്പോൾ വിരാട് അതിന് തൊട്ടടുത്താണെന്നും ദ്രാവിഡ് [പറയുകയുണ്ടായി.
കോഹ്ലി പുറത്തെടുക്കുന്ന വ്യക്തിഗത മികവ് ക്യാപ്റ്റന്‍സിയിലും ആവര്‍ത്തിക്കണം. 2014-ലെ ഇംഗ്ലണ്ട് പര്യടനവും ആദ്യ ഓസ്‌ട്രേലിയൻ പര്യടനവും കോഹ്‌ലിക്ക് പരാജയമായിരുന്നു. എന്നാല്‍ പിന്നീട് ഏറെ പുരോഗതി കൈവരിക്കാൻ കോഹ്‌ലിക്ക് കഴിഞ്ഞു. എപ്പോഴും കളി എങ്ങനെ മികച്ചതാക്കാം എന്ന് വിചാരിക്കുന്ന താരമാണ് കോഹ്‍ലിയെന്നും ദ്രാവിഡ് കൂട്ടിച്ചേർത്തു.
Post Your Comments