Latest NewsCricket

ലോകകപ്പ്; രാഹുൽ ദ്രാവിഡിന്റെ പ്രവചനം ഇങ്ങനെ

ന്യൂഡൽഹി: ക്രിക്കറ്റ് ലോകകപ്പിൽ റൺമഴ പ്രവചിച്ച് മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ്. മധ്യ ഓവറുകളിൽ വിക്കറ്റെടുക്കാൻ കെല്‍പ്പുള്ള ബോളർമാരുടെ പ്രകടനം നിർണായകമാകുമെന്നും ലോകകപ്പിൽ റണ്ണൊഴുകുമെന്നുമാണ് ദ്രാവിഡ് പ്രവചിച്ചിരിക്കുന്നത്. ഇന്ത്യ എ ടീമിനൊപ്പം കഴിഞ്ഞ വർഷം ഇംഗ്ലണ്ടിലേക്കു നടത്തിയ പര്യടനത്തിന്റെ അനുഭവത്തിലാണ് ഇക്കാര്യം പറയുന്നത്. റണ്ണൊഴുകുന്ന ലോകകപ്പാകും ഇത്തവണത്തേത്. റണ്ണൊഴുകുന്ന ഈ ലോകകപ്പിൽ മധ്യ ഓവറുകളിൽ വിക്കറ്റെടുക്കാൻ കെൽപ്പുള്ള ബോളർമാരാകും നിർണായക സാന്നിധ്യമാകുക. ഇക്കാര്യത്തിൽ ഇന്ത്യ ഭാഗ്യം ചെയ്തവരാണെന്നും ദ്രാവിഡ് വ്യക്തമാക്കി.

ലോകകപ്പ് മുൻനിർത്തി നോക്കിയാൽ കഴിഞ്ഞ വർഷങ്ങളിലെല്ലാം ഇന്ത്യയുടേത് ഉജ്വലമായ പ്രകടനമായിരുന്നു. ഏകദിന റാങ്കിങ്ങിൽ നമ്മൾ രണ്ടാം സ്ഥാനത്തുള്ളത് വെറുതെയല്ല. കഴിഞ്ഞ രണ്ടര വർഷത്തിനിടെ മികച്ച പ്രകടനം നടത്താനും നല്ല ഫലമുണ്ടാക്കാനും ടീം ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഇതും പ്രതീക്ഷ നൽകുന്ന ഘടകം തന്നെയാണെന്നും ദ്രാവിഡ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button