തിരുവനന്തപുരം; സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സമയമായി. ആദ്യ ട്രയല്‍അലോട്ട്മെന്റ് 24 നാണ് പ്രസിദ്ധീകരിക്കുന്നത്.
4,99,030 വിദ്യാര്‍ത്ഥികളാണ് പ്രവേശനത്തിനായി സമീപിച്ചിരിക്കുന്നത്. ഇവരുടെ വെരിഫിക്കേഷന് നടപടികള്‍ സ്കൂളുകള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. 3,61,763 പ്ലസ് വണ്‍ സീറ്റുകളാണ് നിലവിലുള്ളത്. കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനത്തിന് മുമ്പ് തന്നെ മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലും 20 ശതമാനം ആനുപാതിക സീറ്റ് വര്‍ദ്ധനയ്ക്ക് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതേ മാതൃകയില്‍ ഇത്തവണയും 20 ശതമാനം സീറ്റ് വര്‍ദ്ധിപ്പിക്കും.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ആദ്യ അലോട്ട്മെന്റിന് മുന്‍പ് സീറ്റ് വര്‍ദ്ധന നടപ്പാക്കാന്‍ കഴിയില്ല. ആദ്യ അലോട്ട്മെന്റിന് ശേഷമായിരിക്കും അധിക സീറ്റ് ലഭ്യമാകുക. പ്രധാന അലോട്ട്മെന്റില്‍ പ്രവേശനം സാദ്ധ്യമാകാത്തവര്‍ക്ക് സപ്ലിമെന്ററി അലോട്ട്മെന്റിനു മുമ്ബ് സീറ്റ് വര്‍ദ്ധിപ്പിക്കുന്നതോടെ പ്രവേശനം സാദ്ധ്യമാകും.
Post Your Comments