തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി വീണ്ടും നീട്ടി. ഈ മാസം 25 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം നീട്ടിയത്. അപേക്ഷ സമര്‍പ്പിക്കാനും കാന്‍ഡിഡേറ്റ് ലോ?ഗിന്‍ ക്രിയേറ്റ് ചെയ്യാനുമുള്ള സമയപരിധി 25 ന് വൈകീട്ട് അഞ്ചു മണി വരെയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അപേക്ഷകള്‍ https://www.hscap.kerala.gov.in എന്ന വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാം. അപേക്ഷയ്ക്കൊപ്പം വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി അപ്ലോഡ് ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്.
നേരത്തെ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി 20വരെ നീട്ടിയിരുന്നു. സംവരണ ഇതര വിഭാഗങ്ങളിലെ സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായുള്ള 10 ശതമാനം സീറ്റ് സംബന്ധിച്ച് ഉത്തരവിറങ്ങിയ പശ്ചാത്തലത്തിലാണ് സമയം നീട്ടിയത്.
സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വില്ലേജ് ഓഫീസില്‍ നിന്നാണ് വാങ്ങേണ്ടത്. സംവരണ ഇതര വിഭാഗങ്ങളില്‍ സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന അപേക്ഷകര്‍ മുഴുവന്‍ സീറ്റുകളിലും ഇല്ലെങ്കില്‍ ബാക്കിവരുന്ന സീറ്റുകള്‍ അവസാന അലോട്ട്മെന്റില്‍ പൊതു സീറ്റുകള്‍ ആയി പരിഗണിച്ച് അലോട്ട്മെന്റ് നടത്തും.
Post Your Comments