ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നു തുടങ്ങി. പുറത്ത് വന്ന നാലു സര്‍വേകള്‍ പ്രകാരം നരേന്ദ്രമോദി ഭരണത്തില്‍ തുടരും. ടൈെസ് നൗ സര്‍വേ പ്രകാരം എന്‍.ഡി.എ 306 സീറ്റുകള്‍ നേടും. യു.പി.എയ്ക്ക് 132 സീറ്റ് ലഭിക്കും. 104 സീറ്റുകള്‍ മറ്റുള്ളവര്‍ നേടും.റിപ്പബ്ലിക് – സീ വോട്ടര്‍ സര്‍വേ 287 സീറ്റാണ് എന്‍.ഡി.എയ്ക്ക് പ്രവചിക്കുന്നത്. ഇത്തവണയും മോദി തരംഗത്തിന് ഇടിവ് വന്നിട്ടില്ലെന്ന സൂചനയാണ് സര്‍വ്വേ നല്‍കുന്നത്.
ഇതോടെ വലിയ വിലപേശലുകള്‍ ഇല്ലാതെ തന്നെ എന്‍ഡിഎയ്ക്ക് സര്‍ക്കാര്‍ രൂപീകരണം സാധ്യമാകുമെന്ന സൂചനയാണ് പുറത്ത് വരുന്നത്.എന്‍ഡിഎ 298 സീറ്റകള്‍ നേടുമെന്നാണ് ന്യൂസ് എക്സ് പ്രവചനം, യുപിഎ 118 സീറ്റുകള്‍ നേടുമെന്നും ന്യൂസ് എക്സ് പ്രവചിക്കുന്നു. മറ്റുള്ളവര്‍ 86 സീറ്റുകളും എസ്പി-ബിഎസ്പി സഖ്യം യുപിയില്‍ 40 സീറ്റുകള്‍ നേടുമെന്നുമാണ് ന്യൂസ് എക്സിന്റെ എക്സിറ്റ് പോള്‍ ഫലം.
എന്‍ഡിഎ 287 സീറ്റുകള്‍ നേടുമെന്ന് റിപ്പബ്ലിക്-സീവോട്ടറും പ്രവചിച്ചു. യുപിഎ 128 സീറ്റുകളും മറ്റുള്ളവര്‍ 87 സീറ്റുകളും എസ്പി-ബിഎസ്പി സഖ്യം 40 സീറ്റുകളും നേടുമെന്ന് റിപ്പബ്ലിക്-സീവോട്ടറിന്റെ പ്രവചനം.
എന്‍ഡിഎ 282 മുതല്‍ 290 സീറ്റുകള്‍ നേടുമെന്നാണ് ന്യൂസ് നേഷന്റെ പ്രവചനം, യുപിഎ 118 മുതല്‍ 126 സീറ്റുകള്‍ നേടുമെന്നും ന്യൂസ് നേഷന്‍ അവകാശപ്പെടുന്നു. മറ്റുള്ളവര്‍ 130 മുതല്‍ 138 സീറ്റുകള്‍ നേടുമെന്നാണ് ന്യൂസ് നേഷന്റെ എക്സിറ്റ് പോള്‍ ഫലം.
കേരളത്തില്‍ യുഡിഎഫ് തരംഗമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം. യുഡിഎഫിന് 15 മുതല്‍ 16 സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്ന് ഇന്ത്യ ടുഡേ എക്സിറ്റ് പോള്‍ സൂചിപ്പിക്കുന്നു. എല്‍ഡിഎഫ് മൂന്ന് മുതല്‍ അഞ്ച് സീറ്റുകള്‍ വരെ നേടിയേക്കാമെന്നും സൂചനകളുണ്ട്. എന്‍ഡിഎ അക്കൗണ്ട് തുറക്കുമെന്നും ഇന്ത്യ ടുഡേ എക്സിറ്റ് പോള്‍ സൂചിപ്പിക്കുന്നു.
തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യം തൂത്തുവാരുമെന്നാണ് ടൈംസ് നൗവിന്റെ പ്രവചനം. 34 മുതല്‍ 38 സീറ്റ് വരെ ഡിഎംകെ-കോണ്‍ഗ്രസ്-സിപിഎം തുടങ്ങിയ പാര്‍ട്ടികളുള്‍പ്പെട്ട സഖ്യം നേടുമെന്ന് പ്രവചനം. വേറിട്ടൊരു പോരാട്ടമായിരുന്നു ഇത്തവണ രാജ്യത്ത് നടന്നത്. ബിജെപിക്കെതിരെ 21 പ്രാദേശിക പാര്‍ട്ടികളും ചര്‍ച്ചകള്‍ സജീവമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിപക്ഷത്തിന് നിരാശ നല്‍കുന്ന പ്രവചനങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
2014 ലേതിന് സമാനമായി ഇത്തവണ മോദി തരംഗം ഉണ്ടാകില്ലെന്ന് വിലയിരുത്തിയിരുത്തപ്പെട്ടത്. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തോടെ ആത്മവിശ്വാസം തിരിച്ചുകിട്ടിയ നിലയിലായിരുന്നു കോണ്‍ഗ്രസ്.എന്നാല്‍ ബാലക്കോട്ട് തിരിച്ചടിയോടെ കാര്യങ്ങള്‍ മാറി മറിഞ്ഞെന്നായിരുന്നു പല സര്‍വ്വേകളും പ്രവചിച്ചത്. രാജ്യസുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു പിന്നീടുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളും.
അതേസമയം 2014 ലേതിന് സമാനമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമോയെന്നാണ് ഇനി ഉറ്റുനോക്കുന്നത്. ബിജെപിയ്ക്ക് 300 ന് മുകളില്‍ സീറ്റുകള്‍ നേടാനാകുമെന്നാണ് നരേന്ദ്രമോദിയും അധ്യക്ഷന്‍ അമിത് ഷായും പ്രതീക്ഷ പങ്കുവെയ്ക്കുന്നത്
Post Your Comments