ന്യൂഡല്‍ഹി: തട്ടിക്കൊണ്ടുപോയ വ്യവസായിയെ പോലീസ് രക്ഷപ്പെടുത്തി. വെള്ളിയാഴ്ച രാത്രിയില്‍ ഡല്‍ഹിയുടെ ഹൃദയഭാഗത്തെ ആഡംബര ഹോട്ടലില്‍നിന്നാണ് അറുപത്തിമൂന്നുകാരനായ വ്യവസായിയെ തട്ടിക്കൊണ്ടുപോയത്. വ്യവസായിയെ ലക്ഷ്മി നഗറില്‍നിന്നാണ് പോലീസ് രക്ഷപ്പെടുത്തിയത്.
ഹണിട്രാപ്പിൽ കുടുക്കിയാണ് വ്യവസായിയെ തട്ടിക്കൊണ്ടുപോയതെന്ന് കരുതുന്നു. വിട്ടുകിട്ടാന്‍ മോചനദ്രവ്യമായി 30 ലക്ഷം രൂപ നല്‍കണമെന്നു ആവശ്യപ്പെട്ടതായും ഇയാള്‍ പോലീസിനോട് അറിയിച്ചു. സംഭവത്തില്‍ അന്വഷണം ആരംഭിച്ച പോലീസ് ശനിയാഴ്ച പുലര്‍ച്ചെ തന്നെ വ്യവസായിയെ കണ്ടെത്തി.
വ്യവസായിയുമായി പുറത്തേക്കുപോയ കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിര്‍ണായകമായത്. ഹോട്ടലിലെ സിസിടിവിയില്‍ കാറിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. പോലീസ് ഈ കാറിന്റെ നഗരത്തിലൂടെ യാത്ര മനസിലാക്കി ലക്ഷ്മി നഗറിലെ ഒരു കെട്ടടത്തില്‍ എത്തിച്ചേരുകയായിരുന്നു. ശനിയാഴ്ച രാവിലെ ആറിന് കെട്ടിടം റെയ്ഡു ചെയ്ത പോലീസ് വ്യവസായിയെ മോചിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് നാല് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയും അറസ്റ്റ് ചെയ്തു
Post Your Comments