തുടര്‍ച്ചയായി രണ്ടാം തവണയും ബുണ്ടസ് ലീഗയില്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി റോബര്‍ട്ട് ലെവന്‍ഡോസ്‌കി. 22 ഗോളുകളാണ് റോബര്‍ട്ട് നേടിയത്. ഈ സീസണിലെ മികച്ച പ്രകടനത്തിനാണ് താരത്തിന് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. ഇത് നാലാം തവണയാണ് റോബര്‍ട്ട് ലെവന്‍ഡോസ്‌കി ഗോള്‍ഡന്‍ ബൂട്ട് നേടുന്നത്.
റോബര്‍ട്ടിന് തൊട്ട് പിന്നാലെ 18 ഗോളുകളുമായി ബൊറുസിയ ഡോര്‍ട്ട്മുണ്ടും നിലയുറപ്പിച്ചിട്ടുണ്ട്. ഈ സീസണില്‍ ബയേണിന്റെ മോശം ഫോം ബയേണിന്റെ ടോപ്പ് സ്‌കോറര്‍ ലെവന്‍ഡോസ്‌കിയെയും ബാധിച്ചിരുന്നു. ഇതിന് മുന്‍പ് ഒരു സീസണില്‍ 30 ഓളം ഗോളുകള്‍ ലെവന്‍ഡോസ്‌കി നേടിയിട്ടുണ്ട്. ബയേര്‍ ലെവര്‍കൂസന്റെ ഉള്‍ഫ് കിര്‍സ്റ്റെനാണ് ഇതിന് മുന്‍പ് തുടര്‍ച്ചയായ രണ്ട് തവണ ഗോള്‍ഡന്‍ ബൂട്ട് നേടിയിട്ടുള്ളത്.
Post Your Comments