കണ്ണൂര്‍ : കേരളത്തിൽനിന്ന് കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഗോ എയര്‍ വിമാന കമ്പനി.കണ്ണൂർ വിമാനത്താവളത്തിൽ നിന്നാണ് പുതിയ സർവീസ് നിശ്ചയിച്ചിരിക്കുന്നത്. മെയ് 31 മുതലാണ് പുതിയ സര്‍വീസുകള്‍ തുടങ്ങുക. മസ്കറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കും തിരിച്ചും എല്ലാ ദിവസവും സര്‍വീസ് നടത്താനാണ് തീരുമാനം.
ആഴ്ചയിൽ മൂന്ന് ദിവസങ്ങളിൽ മാത്രമാണ് നിലവിൽ മസ്കറ്റ്, അബുദാബി എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്നത്. പുതിയ സർവീസ് അനുസരിച്ച് മസ്കറ്റിലേക്കുളള വിമാനങ്ങള്‍ രാത്രി 8.55 ന് കണ്ണൂരില്‍ നിന്ന് പുറുപ്പെടും. തിരിച്ച് മസ്കറ്റില്‍ നിന്നുളള വിമാനം പുലര്‍ച്ചെ 05.10 ന് കണ്ണൂരില്‍ എത്തുന്ന രീതിയിലാണ് സര്‍വീസ്. അബുദാബിയിലേക്ക് കണ്ണൂരില്‍ നിന്ന് വൈകിട്ട് 6.45 നാണ് സര്‍വീസ്. അബുദാബിയില്‍ നിന്നുളള വിമാനം പുലര്‍ച്ചെ 3.45 ന് കണ്ണൂരിലെത്തും.
Post Your Comments