Latest NewsKerala

കര്‍ദ്ദിനാളിനെതിരായ വ്യാജരേഖ കേസ്; ആദിത്യൻ അറസ്റ്റിൽ

കൊച്ചി : കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ചകേസിൽ എറണാകുളം കോന്തുരുത്തി സ്വദേശി ആദിത്യനെ പോലീസ് അറസ്റ്റ് ചെയ്തു. കർദ്ദിനാളിനെതിരെ വ്യജരേഖ നിർമിച്ചത് ആദിത്യനാണെന്ന് പോലീസിന് വ്യക്തമായി. വ്യജരേഖ തയ്യാറാക്കിയത് തേവരയിലെ കടയിൽവെച്ച്. വ്യാജരേഖ നിർമിക്കാൻ ഉപയോഗിച്ച കമ്പ്യൂട്ടർ പോലീസ് പിടിച്ചെടുത്തു. രേഖ തയ്യാറാക്കിയത് ഒരു വൈദികൻ ആവശ്യപ്പെട്ടത് പ്രകാരമെന്ന് ആദിത്യൻ പോലീസിന് മൊഴിനൽകി.

വ്യജരേഖയല്ലെന്ന് ആദിത്യൻ ഇന്നലെ പോലീസിനോട് വ്യക്തമാക്കിയിരുന്നു .രേഖ തനിക്ക് കിട്ടിയത് കൊച്ചിയിലെ വ്യവസായ ഗ്രൂപ്പിന്റെ സെർവറിൽനിന്നുമാണെന്ന് ആദിത്യൻ വ്യക്തമാക്കിയിരുന്നു. ഇതാണ് വൈദികർക്ക് അയച്ചുകൊടുത്തതെന്നും കർദ്ദിനാളിന്റെ പേര് കണ്ടത് നിക്ഷേപരുടെ പട്ടികയിലാണെന്നുംആദിത്യൻ പറഞ്ഞു. എന്നാൽ ഇതെല്ലാം നുണയെന്ന് പോലീസിന് വ്യക്തമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button