ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേദാർനാഥ് യാത്രയ്‌ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്ത്. കേദാര്‍നാഥ് സന്ദര്‍ശനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നത്. വിഷയത്തിൽ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് പാര്‍ട്ടി പരാതി നല്‍കി.
ദേശീയ-പ്രാദേശിക മാധ്യമങ്ങളില്‍ വൻ വാര്‍ത്താ പ്രാധാന്യത്തോടെ യാത്രാ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചുവെന്നും ഇത് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നുമാണ് തൃണമൂൽ ആരോപിക്കുന്നത്.തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചശേഷമായതിനാല്‍ ഇതെല്ലാം പെരുമാറ്റച്ചട്ടലംഘനമാണ്. തന്റെ കേദാര്‍നാഥ് ക്ഷേത്രസന്ദര്‍ശനത്തെക്കുറിച്ച് മോദി നേരത്തെ പ്രഖ്യാപനം നടത്തി. അവിടെയെത്തിയ ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്‌തു. ഇതെല്ലാം അസന്മാര്‍ഗികവും സദാചാരവിരുദ്ധവുമാണ്. തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രിയാന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
മോദിയുടെ യാത്രയെക്കുറിച്ചുള്ള ചെറിയ വിവരങ്ങള്‍ പോലും വിശദമായി പരസ്യപ്പെടുത്തിയതിലൂടെ വോട്ടര്‍മാരെ സ്വാധീനിക്കാനാണ് ശ്രമം നടന്നിരിക്കുന്നതെന്നും തൃണമൂല്‍ ആരോപിക്കുന്നു
Post Your Comments