കണ്ണൂര്‍: കീഴൂരിലെ സിപിഎം പ്രവര്‍ത്തകന്‍ യാക്കൂബ് കൊല്ലപ്പെട്ട കേസില്‍ വിധി പറയുന്നത് കോടതി മാറ്റി വച്ചു. തലശ്ശേരി രണ്ടാം അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. കേസിലെ വിധി പറയുന്നത് മെയ് 22 ലേക്ക് മാറ്റിയതായി കോടതി അറിയിച്ചു.കേസിലെ പ്രതി വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ ഹാജരായിരുന്നു.
2006ലാണ് യാക്കൂബ് കൊല്ലപ്പെട്ടത്. ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകര്‍ യാക്കൂബിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. കേസിലെ 14-ാം പ്രതിയാണ് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി. ഗൂഢാലോചനക്കുറ്റമാണ് തില്ലങ്കേരിക്കെതിരെ ചുമത്തിയിരിക്കുന്നത്. ചുമത്തിയിട്ടുള്ളത്. ആര്‍എസ്എസ് നേതാവ് ശങ്കരന്‍ മാസ്റ്റര്‍, മനോഹരന്‍ എന്നിവരടക്കം അടക്കം 16 പേരാണ് പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായിരുന്നു.
Post Your Comments