ലണ്ടന്‍: ഏകദിന ലോകകപ്പിലെ ചാമ്പ്യന്മാരെ കാത്തിരിക്കുന്നത് റെക്കാർഡ് തുക. ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായ 4 മില്യണ്‍ യു.എസ്.ഡോളറാണ് ( ഏകദേശം 28.04 കോടി ഇന്ത്യന്‍ രൂപ) വിജയികൾക്ക് ലഭിക്കുക. പത്ത് ടീമുകള്‍ ഉള്‍പ്പെട്ട 46 ദിവസം നീണ്ടു നില്ക്കുന്ന ടൂര്‍ണമെന്റില്‍ ആകെ മൊത്തം 10 മില്യണ്‍ യു.എസ്. ഡോളറാണ് ( ഏകദേശം 70 കോടി 18 ലക്ഷം ഇന്ത്യന്‍ രൂപ)യാണ് ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ നല്‍കുന്നത്. റണ്ണറപ്പിന് 2 മില്യണ്‍ യു.എസ്. ഡോളര്‍ (14 കോടി 3 ലക്ഷം ഇന്ത്യന്‍ രൂപ), സെമി ഫൈനലില്‍ തോറ്റ ടീമുകള്‍ക്ക് 8,00000 ലക്ഷം യു.എസ്. ഡോളര്‍ (5കോടി 61 ലക്ഷം രൂപ)എന്നിങ്ങനെയാണ് ലഭിക്കുന്നത്.
മേയ് 30നാണ് ടൂർണമെന്റ് തുടങ്ങുന്നത്. ഇംഗ്ലണ്ട് ആന്‍ഡ് വേല്‍സ് ക്രിക്കറ്റ് അസോസിയേഷന്റെ കീഴിലുള്ള 32 വേദികളിലായാണ് മത്സരം നടക്കുക. ജൂലായ് 14ന് ലണ്ടനിലെ ലോഡ്സിലാണ് ഫൈനല്‍ പോരാട്ടം. ആകെ 48 മത്സരങ്ങളാണ് ഇത്തവണയുള്ളത്.
Post Your Comments