തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നും വടക്ക് ഭാഗത്തേയ്ക്ക് പോകുന്ന ട്രെയിനുകള്‍ വൈകി ഓടുന്നു. തിരുവനന്തപുരം- മുംബൈ സിഎസ്ടി എക്‌സപ്രസിന്റെ എഞ്ചിന്‍ യാത്രയ്ക്കിടെ കൊല്ലത്തു വച്ച് കേടായതിനെ തുടര്‍ന്നാണ് വണ്ടികള്‍ വൈകി ഓടുന്നത്. അതേസമയം ട്രെയിന്‍ ഗതാഗതം എപ്പോള്‍ പൂര്‍വ സ്ഥിതിയിലാകുമെന്നതിനെ കുറിച്ച് വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല. എഞ്ചിന്‍ വേര്‍പ്പെടുത്തി ട്രാക്കില്‍ നിന്നും മാറ്റാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
Post Your Comments