മുംബൈ: ശക്തമായ മഴയെ തുടര്‍ന്ന് മുംബൈയില്‍ ജനജീവിതം സ്തംഭിച്ചു. സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കവാഹന-ഗതാഗതം താറുമാറായി. പല ട്രെയിനുകളും വൈകിയോടുകയാണ്. കഴിഞ്ഞ ദിവസം രാത്രി മുതല്‍ നിര്‍ത്താതെ പെയ്യുന്ന മഴയില്‍ നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി.
മുംബൈയിലും സമീപപ്രദേശങ്ങളിലും വരുന്ന രണ്ടു ദിവസത്തേക്ക് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഓര്‍ഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കടലില്‍നിന്ന് തീരത്തേക്ക് ശക്തമായ തിര അടിച്ചുകയറാന്‍ സാധ്യതയുള്ളതിനാല്‍ ആളുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചു. മഴ വിമാന സര്‍വീസുകളെയും ബാധിച്ചു. പല സര്‍വീസുകളും വൈകിയാണ് ആരംഭിച്ചത്.
Post Your Comments