ഡൽഹി : വിയോജിപ്പ് പ്രകടിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗം അശോക ലാവസ. വിയോജനക്കുറിപ്പ് രേഖപ്പെടുത്താതെ യോഗങ്ങളിൽ പങ്കെടുക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. പെരുമാറ്റചട്ട ലംഘനം പരിഗണിക്കുന്ന സമിതിയിലെ അംഗമാണ് ലാവസ.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായും പെരുമാറ്റചട്ടം ലംഘിച്ചുവെന്ന പരാതിയിൽ ക്ലീൻ ചീറ്റ് നൽകിയതിലും അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
മോദിയുടെ വിഷയം ചർച്ച ചെയ്ത യോഗത്തിൽ ലാവസ വിയോജിപ്പ് രേഖപ്പെടുത്തിയെങ്കിലും അന്തിമ ഉത്തരവിൽ ആദ്ദേഹത്തിന്റെ വിയോജിപ്പ് ഉണ്ടായിരുന്നില്ല.ക്ലീന്‍ ചിറ്റ് നല്‍കിയതിലുള്ള വിയോജിപ്പ് രേഖപ്പെടുത്താത്തില്‍ പ്രതിഷേധിച്ചാണ് അശോക് ലാവസ യോഗങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്നത്. ഈ മാസം നാലാം തീയതി മുതല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗങ്ങളില്‍ പങ്കെടുത്തിരുന്നില്ല.
കമ്മീഷന്റെ ഉത്തരവുകളില്‍ ഭിന്നാഭിപ്രായം കൂടി രേഖപ്പെടുത്തണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. അശോക് ലാവസ യോഗങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്നത് കാരണം മെയ് നാലിന് ശേഷം പെരുമാറ്റ ചട്ട ലംഘനവുമായി ബന്ധപ്പെട്ട കമ്മീഷന്‍ യോഗം ചേര്‍ന്നിട്ടില്ലെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെകുറിച്ച് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ പ്രതികരിച്ചിട്ടില്ല.മെയ് മൂന്നാം തീയതിയാണ് മോദിക്കും അമിത് ഷായ്ക്കും കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയത്.
Post Your Comments