ശ്രീനഗർ : സൈനികൻ ഔറംഗസീബിനെ വധിച്ച ഭീകരനടക്കം മൂന്ന് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. കശ്മീരിലെ പുല്‍വാമയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഷൗക്കത്ത് ദാര്‍, ഇര്ഫാന് വാര്, മുസാഫാർ ഷെയ്ഖ് എന്നിവരെയാണ് സൈന്യം കൊലപ്പെടുത്തിയത് .കഴിഞ്ഞ ജൂണിലാണ് 44 രാഷ്ട്രീയ റൈഫിൾസിലെ സൈനികനായിരുന്ന ഔറംഗസേബിനെ ഭീകരർ വധിച്ചത്.
ഈദ് ആഘോഷിക്കാന്‍ വീട്ടിലേയ്ക്ക് വരുന്നതിനിടെ പൂഞ്ച് മേഖലയില്‍ വെച്ച് ഭീകരർ ഔറംഗസീബിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. വെടിയേറ്റ നിലയില്‍ പുല്‍വാമ ജില്ലയിലെ ഗുസു ഗ്രാമത്തിലാണ് ഔറംഗസേബിന്റെ മൃതശരീരം കണ്ടെത്തിയത്. ഔറംഗസേബിന്റെ വധം രാജ്യത്തുടനീളം വമ്പിച്ച പ്രതിഷേധത്തിനാണ് വഴിവെച്ചത്.
സൈനികനായ ഔറംഗസേബ്, പോലീസ് ഉദ്യോഗസ്ഥനായ അക്വിബ് അഹമ്മദ് വാഗേ എന്നിവരെ കൊലപ്പെടുത്തിയ സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് ഷൗക്കത്ത് ദാര്‍.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുല്‍വാമ ജില്ലയിലെ അവന്തിപ്പോരയില്‍ സുരക്ഷാസേന നടത്തിയ തെരച്ചലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
Post Your Comments