ആലപ്പുഴ : കേരളത്തിലെ ഏറ്റവും വലിയ കായല്‍ നിലനില്‍പ്പ് ഭീഷണിയില്‍ ഗവേഷകരുടെ മുന്നറിയിപ്പ്. വേമ്പനാട് കായലില്‍ എക്കല്‍ അടിഞ്ഞ് ആഴക്കുറവുണ്ടാകുന്നതു കായലിന്റെ നിലനില്‍പിനു ഭീഷണിയെന്നു കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയുടെ(കുഫോസ്) പഠനം. സംസ്ഥാനത്തെ നദികളെക്കുറിച്ചും കായലുകളെക്കുറിച്ചും ഹൈഡ്രോഗ്രഫിക് സര്‍വേ വിഭാഗത്തിന്റെ സഹകരണത്തോടെ നടത്തുന്ന പഠനത്തിന്റെ ഭാഗമായി ആലപ്പുഴ മുതല്‍ തണ്ണീര്‍മുക്കംവരെയും തണ്ണീര്‍മുക്കം മുക്കം മുതല്‍ കൊച്ചിവരെയും 2 ഘട്ടമായാണു പഠനം. തണ്ണീര്‍മുക്കം ബണ്ടിനു തെക്കു ഭാഗം മുതല്‍ ആലപ്പുഴ വരെ കഴിഞ്ഞ വര്‍ഷം പഠനം പൂര്‍ത്തിയാക്കിയിരുന്നു
ബണ്ടിന് വടക്കുഭാഗം മുതല്‍ കൊച്ചിവരെയുള്ള പഠനം ഉടന്‍ ആരംഭിക്കും. ഹൈഡ്രോഗ്രഫിക് സര്‍വേ വിഭാഗം മുഹമ്മ ഓഫിസിന്റെ കീഴില്‍ അടുത്ത ദിവസം സര്‍വേ തുടങ്ങും.വേമ്പനാട് കായലില്‍ എക്കല്‍ അടിഞ്ഞ് എത്രമാത്രം ആഴക്കുറവുണ്ടാകുന്നുണ്ടെന്നു കണ്ടെത്തുകയാണ് ആദ്യഘട്ടം. വലിയ മാറ്റമാണു കായലിനുണ്ടായതെന്നു കഴിഞ്ഞവര്‍ഷം കണ്ടെത്തിയിരുന്നു.
7 മീറ്റര്‍ ആഴമുണ്ടായിരുന്ന പലഭാഗങ്ങളിലും ഒന്നര മുതല്‍ 3 മീറ്റര്‍ വരെയാണു നിലവില്‍ ആഴം.വേലിയിറക്ക സമയത്തു തീരപ്രദേശങ്ങളില്‍ കായല്‍ ഒരുപാട് ഉള്‍വലിഞ്ഞു. ആഴക്കുറവും മാലിന്യവും മത്സ്യ-കക്കാ സമ്പത്തിനു ഭീഷണിയുണ്ടാക്കിയെന്നും പഠനം വ്യക്തമാക്കുന്നു.
Post Your Comments