ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരെ രൂക്ഷ വിമർശനവുമായി ഡല്‍ഹി പിസിസി അധ്യക്ഷ ഷീല ദീക്ഷിത്. തലസ്ഥാനത്തെ ജനങ്ങള്‍ അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരാണ്. കേജരിവാള്‍ എന്താണ് പറയുന്നതെന്ന് മനസിലാകുന്നില്ല. അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത് സംസ്ഥാനത്തെ മുസ്ലീം വോട്ടുകള്‍ അവസാന നിമിഷം കോണ്ഗ്രസിനനുകൂലമായെന്നാണ്. എന്താണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. ആര്‍ക്ക് വോട്ട് ചെയ്യണം എന്നത് ഓരോ പൗരനും തീരുമാനിക്കുന്ന കാര്യമല്ലേ എന്ന് ഷീല ദീക്ഷിത് പറഞ്ഞു.
Post Your Comments