KeralaLatest News

മദ്യലഹരിയില്‍ വാഹനമോടിച്ച അയാളെ പിന്തുടർന്ന് പോലീസ്; ഒടുവിൽ സംഭവിച്ചത്( വീഡിയോ)

മദ്യലഹരിയില്‍ വാഹനമോടിച്ചു എന്നു സംശയിക്കുന്ന ആളെ വാഹനത്തില്‍ പിന്തുടർന്ന് കേരള പോലീസ്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പൊലീസ് പിന്തുടര്‍ന്ന കാര്‍ മറ്റൊരു കാറില്‍ ഇടിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ഫോര്‍ഡ് ആസ്‍പെയര്‍ കാറിനെ മഹീന്ദ്ര ടിയുവി 300ല്‍ ആണ് പൊലീസ് പിന്തുടര്‍ന്നത്. അമിതവേഗത്തില്‍ വളവ് വളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയില്‍ ആസ്‍പെയര്‍ കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത മറ്റൊരു കാറില്‍ ഇടിച്ചു.

ഇടിയെ തുടര്‍ന്ന് നിയന്ത്രണം നഷ്‍ടപ്പെട്ട ആസ്‍പെയര്‍ പിന്നീട് പൊലീസിന്‍റെ പിടിയിലായെന്നാണ് വീഡിയോ നല്‍കുന്ന സൂചന. അപകടത്തിനു ശേഷം റോഡരികില്‍ പാർക്ക് ചെയ്തിരിക്കുന്ന കാറിന്റെ ഡ്രൈവിങ് സീറ്റിൽ നിന്നും ഒരു സ്ത്രീ പുറത്തിറങ്ങുന്നതും വീഡിയോയില്‍ കാണാം. സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button