കാസര്‍ഗോഡ് : ഞായറാഴ്ച നടക്കുന്ന സംസ്ഥാനത്തെ റീപോളിംഗില്‍ കള്ളവോട്ട് തടയാന്‍ കനത്ത സുരക്ഷാക്രമീകരണം . വോട്ടെടുപ്പ് വെബ് കാസ്റ്റിംഗിലൂടെ വീക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി. കള്ളവോട്ട് കണ്ടെത്തിയ കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ റീപോളിംഗ് നടക്കുന്ന തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 48-ാം നമ്പര്‍ ബൂത്തില്‍ ജി യു പി സ്‌കൂള്‍ കൂളിയാട്ടില്‍ ശക്തമായ പോലീസ് സുരക്ഷ ഒരുക്കും. 133 കേരള പോലീസുകാരെ സുരക്ഷക്കായി വിന്യസിക്കും. വോട്ടെടുപ്പ് വെബ് കാസ്റ്റിംഗിലൂടെ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു തത്സമയം വീക്ഷിക്കും. കള്ളവോട്ട് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പു വരുത്തും.
പോളിങ് സ്റ്റേഷന് വെളിയില്‍ നില്‍ക്കുന്ന ബി എല്‍ ഒയില്‍ നിന്ന് വോട്ടര്‍ സ്ലിപ്പ് കൈപ്പറ്റിമാത്രമേ വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക് പ്രവേശിക്കാവുയെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. വോട്ട് ചെയ്യാന്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ പോളിംഗ് ബൂത്തില്‍ എത്തുന്ന വോട്ടര്‍മാര്‍, ഇലക്ഷന്‍ കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയോ, കമ്മീഷന്‍ നിര്‍ദേശിച്ച 11 രേഖകളില്‍ ഏതെങ്കിലും ഒന്നോ ഹാജരാക്കിയാല്‍ മാത്രമേ സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ സാധിക്കുകയുള്ളുവെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു.
Post Your Comments