KeralaLatest News

സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു; 100 പേരിൽ രോഗം സ്ഥിരീകരിച്ചു

തൃശൂർ : സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു. തൃശൂർ ജില്ലയിൽ 100 പേരിൽ രോഗം സ്ഥിരീകരിച്ചു.രോഗം പടരുന്ന സാഹചര്യത്തില്‍ പുറത്തു നിന്ന് വെള്ളം കുടിക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

തൃശൂര്‍ നഗരസഭ പരിധിയിലെ കടകളില്‍ നിന്ന് വെള്ളം വാങ്ങി കുടിച്ചവർക്കാണ് രോഗം പിടിപെട്ടിരിക്കുന്നത്.കുട്ടൻകുളങ്ങര, പൂങ്കുന്നം, തിരുവമ്പാടി ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചിരിക്കുന്നത്. തിരുവമ്പാടി ക്ഷേത്രപരിസരത്തും മഞ്ഞപിത്തം പടരുന്നുണ്ട്. ഭൂരിഭാഗവും. ഒല്ലൂരിലെ വിവാഹ സത്കാരച്ചടങ്ങില്‍ ശീതളപാനീയം കുടിച്ചവർക്കും രോഗം ബാധിച്ചു.

രോഗം കൂടുതൽ ആളുകളിലേക്ക് പടരാതിരിക്കാൻ കർശന നടപടികളാണ് ആരോഗ്യവകുപ്പ് എടുത്തിരിക്കുന്നത്. സൂപ്പർ ക്ലോറിനേഷൻ എല്ലാ വീടുകളിലെയും കിണറുകളിൽ ചെയ്യണമെന്ന് ആശാപ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button