Latest NewsKerala

അയല്‍വീട്ടുകാര്‍ അസഭ്യം പറഞ്ഞു ; പെൺകുട്ടി ജീവനൊടുക്കി

ഹരിപ്പാട് : അയല്‍വീട്ടുകാര്‍ അസഭ്യം പറഞ്ഞതിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി.രുവാറ്റ മണക്കത്ത് മണലില്‍ ഹരികുമാറിന്റേയും ബീനാറാണിയുടേയും ഏകമകള്‍ ഹൃദ്യ(18) ആണ് മരിച്ചത്. വീട്ടിലെ ഫാനിൽ കെട്ടിതൂങ്ങിയാണ് കുട്ടി ജീവനൊടുക്കിയത്. അയല്‍വീട്ടുകാരാണ് തന്റെ മരണത്തിന് കാരണം കുട്ടി മരിക്കുന്നതിന് മുമ്പ് വീടിന്റെ ഭിത്തിയിൽ എഴുതി വെച്ചിരുന്നു.

പെൺകുട്ടി മരിച്ചതിന് പിന്നാലെ ആരോപണവിധേയരായ അയല്‍വീട്ടുകാര്‍ വീട് പൂട്ടി പോയതായി നാട്ടുകാര്‍ പറയുന്നു. ഹൃദ്യയുടെ പശുക്കിടാവ് അയല്‍വീട്ടുകാരുടെ പറമ്പിൽ കയറിയപ്പോള്‍ ആ വീട്ടിൽ താമസിക്കുന്ന ദമ്പതികളും, അവരുടെ സഹോദരനും ചേര്‍ന്ന് ഹൃദ്യയെ അസഭ്യം പറഞ്ഞു. വ്യാഴാഴ്ച വൈകീട്ടായിരുന്നു ഇത്.

ഇക്കാരണത്താൽ വിഷമം തോന്നിയ കുട്ടി വീട്ടിലെത്തി റൂമിൽകയറി കതകടച്ചു. പിണങ്ങിയാല്‍ മുറിയില്‍ കയറി ഇരിക്കുക ഹൃദ്യയുടെ പതിവായതിനാല്‍ മാതാപിതാക്കള്‍ ഇത് ശ്രദ്ധിച്ചില്ല. ഏറെ നേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അകത്ത് കയറി നോക്കിയപ്പോഴാണ് ഹൃദ്യ ഫാനിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button