മലപ്പുറം: മലപ്പുറം എടവണ്ണയില്‍ വന്‍ തീപിടുത്തം. എടവണ്ണിയ്ക്ക് സമീപം തായിയില്‍ ഫര്‍ണീച്ചര്‍ നിര്‍മ്മാണ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെ മൂന്നോടെയായിരുന്നു അപകടം. നിലമ്പൂര്‍,തിരുവാലി,മഞ്ചേരി അഗ്നിശമനസേന യൂണിറ്റുകള്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അപകട സാധ്യത മുന്‍ നിര്‍ത്തി സമീപത്തെ വീടുകളില്‍ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. തീപിടുത്തത്തില്‍ ഫര്‍ണീച്ചര്‍ നിര്‍മാണ കേന്ദ്രം പൂര്‍ണമായും കത്തി നശിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് എടവണ്ണയിലെ അനധികൃത പെയ്ന്റ് ഗോഡൗണില്‍ തീപിടുത്തമുണ്ടായത്. രണ്ടു വര്‍ഷമായി ലൈസന്‍സില്ലാതെയാണ് മലപ്പുറത്ത് കത്തിനശിച്ച തിന്നര്‍ ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത്. ഫാക്ടറി പ്രവര്‍ത്തിക്കുന്ന വിവരം ഉദ്യോഗസ്ഥര്‍ പോലും അറിഞ്ഞിരുന്നില്ല. പഞ്ചായത്ത് ലൈസന്‍സ് പോലും നേടാതെ ജനവാസ കേന്ദ്രത്തിലാണ് ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത്. അതേസമയം ഈ അടുത്ത് ഗോഡൗണ്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനം വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
Post Your Comments