മെയ് 23 ന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാനിരിക്കെ തിരക്കിട്ട ചര്‍ച്ചകളുമായി രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍. ഇന്ന് ആന്ധ്ര മുഖ്യമന്ത്രിയും ടി ഡി പി നേതാവുമായ ചന്ദ്രബാബു നായിഡു എന്‍ സി പി നേതാവ് ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി. രാഹുല്‍ ഗാന്ധി പ്രധാന മന്ത്രി ആകണമെന്ന ആഗ്രഹക്കാരനാണ് നായിഡു. എന്നാല്‍ മമതയോ മായാവതിയോ ഈ സ്ഥാനത്തേക്ക് വരട്ടെ എന്ന അഭിപ്രായമാണ് ശരത് പവാറിനുള്ളത്. തെരഞ്ഞെടുപ്പ് ഫലം എന്താവുമെന്നനുസരിച്ച് മാത്രമേ ഇക്കാര്യങ്ങളില്‍ വ്യക്തത വരൂ.
ആന്ധ്രയില്‍ 25 സീറ്റുകളില്‍ മത്സരിക്കുന്ന ടി ഡി പിക്ക് പക്ഷെ കഴിഞ്ഞ തവണത്തെയത്ര വിജയ സാധ്യതയില്ല. എന്നാല്‍ കഴിഞ്ഞ തവണ മഹാരാഷ്ട്രയില്‍ വന്‍ തിരിച്ചടി നേരിട്ട എന്‍ സി പി ഇക്കുറി തിരിച്ച് വരാനാകുമെന്ന പ്രതീക്ഷയിലാണ്. ഏഴു ഘട്ടങ്ങളിലായി നടന്ന പോളിങ്ങിന്റെ ഫലം എന്താകുമെന്ന കാര്യം ഇപ്പോളും പ്രവചനാതീതമാണ്. പ്രതിപക്ഷത്ത് നിന്നും ഒന്നില്‍ കൂടുതല്‍ പേര്‍ പ്രധാന മന്ത്രി പദം ആഗ്രഹിക്കുന്നുണ്ടെന്ന് വ്യക്തമാണ്. ഇതാവും സര്‍ക്കാര്‍ രൂപീകരണ സാധ്യതകള്‍ മുന്നില്‍ തെളിഞ്ഞാല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി.
Post Your Comments