തിരുവനന്തപുരം: ജീവനക്കാരുടെ പെൻഷൻ ആനുകൂല്യം നൽകുന്നതിലെ കാലതാമസം നിമിത്തം സർക്കാരിന് നഷ്ടമുണ്ടായാൽ പലിശ ഉദ്യോഗസ്ഥനിൽനിന്ന് ഈടാക്കുമെന്ന് ധനവകുപ്പ്. പെൻഷൻ ആനുകൂല്യങ്ങൾ നൽകുന്നതിലെ കാലതാമസം ഒഴിവാക്കണമെന്ന സുപ്രീംകോടതി നിർദേശത്തെത്തുടർന്നാണ് ഇത്തരമൊരു നിർദേശം പുറത്തിറക്കിയത്. വിരമിക്കുമ്പോൾ നൽകുന്ന മരണാനന്തര-വിരമിക്കൽ ഗ്രാറ്റ്വിറ്റി (ഡി.സി.ആർ.ജി.) ആനുകൂല്യത്തിന് കാലതാമസം ഉണ്ടാകുന്നതായി പരാതികൾ ഉയരാറുണ്ട്. പലരും കോടതിയെ സമീപിച്ച് പലിശസഹിതം ആനുകൂല്യം വാങ്ങും. ഇത് സർക്കാരിന് ബാധ്യതയായതോടെയാണ് ഉദ്യോഗസ്ഥരിൽനിന്ന് സർക്കാരിനുണ്ടാവുന്ന നഷ്ടം ഈടാക്കാൻ തീരുമാനമായത്.
നടപടികൾ പൂർത്തിയാക്കേണ്ട മേലുദ്യോഗസ്ഥർ കാട്ടുന്ന കർശനനിലപാടുകളാണ് ജീവനക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. അതിനുപരിഹാരമായി ജീവനക്കാർക്കെതിരായ വിജിലൻസ് കേസുകൾ വിചാരണയ്ക്കെടുത്താൽമാത്രം ജുഡീഷ്യൽ നടപടിക്രമമായി പരിഗണിച്ചാൽമതിയെന്ന് നിർദേശിച്ചിട്ടുണ്ട്.
Post Your Comments