രാജ്കോട്ട് : പട്ടിണി അനുഭവിക്കുന്നവർക്ക് ഭക്ഷണം നൽകാൻ ‘റൊട്ടി ബാങ്ക്’ പദ്ധതിയുമായി രാജ്‍കോട്ടിലെ ബോല്‍ബല ചാരിറ്റബിള്‍ ട്രസ്റ്റ്. ആശുപത്രിയില്‍ കഴിയുന്ന രോഗികള്‍ക്കും ഭക്ഷണം ഇവർ ഭക്ഷണം എത്തിച്ച് നൽകുന്നുണ്ട്.
കുറച്ചു മാസങ്ങൾക്ക് മുമ്പാണ് റൊട്ടി ബാങ്ക് എന്ന പേരില്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ സഹായത്തോടെ വീടുകളില്‍ പാകം ചെയ്യുന്ന റൊട്ടികള്‍ ശേഖരിച്ച് ആളുകളിൽ എത്തിച്ചുകൊടുക്കുന്ന പദ്ധതിയാണിത്.ഏകദേശം 1000 വീടുകളില്‍ നിന്ന് ഓരോ മണിക്കൂറിലും റൊട്ടി ശേഖരിച്ച് വിശക്കുന്നവർക്ക് നൽകുന്നുണ്ട്.
രാജ്‍കോട്ടിന് പുറമെ ഔറംഗാബാദിലും റൊട്ടി ബാങ്ക് ആരംഭിച്ചിട്ടുണ്ട്. വിശക്കുന്ന വയറുമായി ആരും ഉറങ്ങാൻ പാടില്ലാ എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ചാരിറ്റബിള്‍ ട്രസ്റ്റിലെ അംഗം പറഞ്ഞു
Post Your Comments