കൊച്ചി : കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ചകേസിൽ വ്യാജരേഖ വെബ് സൈറ്റിൽ അപ് ലോഡ് ചെയ്ത ആദിത്യന്റെ നിർണായക മൊഴി പുറത്ത്. വ്യജരേഖയല്ലെന്ന് ആദിത്യൻ പോലീസിനോട് വ്യക്തമാക്കി.
രേഖ തനിക്ക് കിട്ടിയത് കൊച്ചിയിലെ വ്യവസായ ഗ്രൂപ്പിന്റെ സെർവറിൽനിന്നുമാണെന്ന് ആദിത്യൻ വ്യക്തമാക്കി. ഇതാണ് വൈദികർക്ക് അയച്ചുകൊടുത്തതെന്നും ആദിത്യൻ പറഞ്ഞു. കർദ്ദിനാളിന്റെ പേര് കണ്ടത് നിക്ഷേപരുടെ പട്ടികയിൽ. വ്യവസായ ഗ്രൂപ്പിന്റെ സെർവറിൽ നിലവിൽ ഈ രേഖകളില്ല. മനപൂർവ്വം നീക്കം ചെയ്താണോയെന്ന് പരിശോധിക്കേണ്ടിവരുമെന്ന് പോലീസ് വ്യക്തമാക്കി.
കേസിൽ മുരിങ്ങൂർ ഇടവക വികാരി ടോണി കല്ലൂക്കാരനെ ചോദ്യം ചെയ്ത് വിട്ടയച്ചു.ആദിത്യൻ എന്നയാളാണ് തനിക്ക് രേഖ അയച്ചു തന്നതെന്ന് സഭാ വക്താവ് പോൾ തേലക്കാട്ട് പോലീസിന് നേരത്തേ മൊഴി നൽകിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആദിത്യനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളാണ് ആദ്യമായി വ്യാജരേഖ നെറ്റിൽ അപ്‌ലോഡ് ചെയ്തത്. കൊച്ചിയിലെ വ്യാപാര സ്ഥാപനത്തിലെ ജോലിക്കാരനായ ആദിത്യ സ്ഥാപനത്തിലെ കമ്പ്യൂട്ടറിൽ നിന്നാണ് രേഖ വെബ്സൈറ്റിൽ അപ് ലോഡ് ചെയ്തത്.
Post Your Comments