Latest NewsKerala

വിമത വിഭാഗത്തിനെതിരെ കർദ്ദിനാൾ പക്ഷം ; ആലഞ്ചേരി ഇന്ന് വിശ്വാസികളെ കാണും

കൊച്ചി : സിറോ മലബാർ സഭ വ്യജരേഖ കേസിൽ വിമത വിഭാഗത്തിനെതിരെ കർദ്ദിനാൾ പക്ഷം നടപടിക്കൊരുങ്ങുന്നു. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ അംഗീകരിക്കില്ലെന്ന് വൈദിക സമിതി പ്രഖ്യാപിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമാകുന്നത്. വിശ്വസികളുടെ പിന്തുണ നേടാൻ വിമത വിഭാഗം ഞായറഴ്ച പള്ളികളും പ്രമേയം പാസാക്കാൻ നീക്കം നടക്കുന്നുണ്ട്.

കർദ്ദിനാളിനെതിരെ പ്രമേയം പള്ളികളിൽ വായിക്കുമെന്ന് വൈദിക സമിതിയുടെ തീരുമാനവും സംഘർഷ സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.കർദ്ദിനാളിനെതിരായ പ്രതിഷേധം അവസാനിപ്പിക്കില്ല എന്ന തീരുമാനം ഒന്നുകൂടി പ്രഖ്യാപിച്ചാണ് കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന വെദിക സമിതി അവസാനിച്ചത്..വത്തിക്കാന്റെ നടപടികൾ അതിരൂപത വളച്ചൊടിച്ചതാണെന്ന നിലപാടാണ് ഇപ്പോഴും വൈദിക സമിതി തുടരുന്നത്.

അതിനിടെ സഭാ ദിനത്തിന്റെ ഭാഗമായി ഇന്ന് കർദ്ദിനാൾ വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്യും. അതിരൂപതയിൽ ആലഞ്ചേരിയുടെ ഭരണം അനുവദിക്കാനാകില്ലെന്ന നിലപാടിൽ വൈദികർ ഉറച്ചു നിന്നാൽ വരുന്ന നാളുകളിൽ പ്രതിസന്ധി രൂക്ഷമാവാനാണ് സാധ്യത.വിശ്വാസി സമൂഹത്തിൽ ഒരു വിഭാഗത്തിന്റെ പിന്തുണ വിമതപക്ഷത്തിന് ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button