Latest NewsIndia

ഈ സംസ്ഥാനങ്ങളില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും

തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ ഒഴിവുള്ള നിയമസഭ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പോളിങ്ങിനൊപ്പമാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. ഇരു സംസ്ഥാനങ്ങളിലെയും ഭരണകക്ഷികള്‍ക്ക് നിര്‍ണായകമാണ് ഉപതെരഞ്ഞെടുപ്പുകള്‍. 23നാണ് വോട്ടെണ്ണല്‍. ടി.ടി.വി ദിനകരന്റെ ‘അമ്മ മക്കള്‍’ മുന്നേറ്റ കഴകം, കമല്‍ ഹാസന്റെ ‘മക്കള്‍ നീതി മയ്യം’ എന്നീ കക്ഷികള്‍ക്ക് തമിഴ് രാഷ്ട്രീയത്തില്‍ കൃത്യമായി അടയാളപ്പെടുത്താനുള്ള അവസരമാണ് ഉപതെരഞ്ഞെടുപ്പ്.

തമിഴ്‌നാട്ടില്‍ 22 സീറ്റുകളാണ് ഒഴിഞ്ഞുകിടന്നിരുന്നത്. ലോക്‌സഭയിലേക്കുള്ള രണ്ടാം ഘട്ടത്തിനൊപ്പം 18 മണ്ഡലങ്ങള്‍ വിധിയെഴുതി. ബാക്കിയുള്ള സൂലൂര്‍, അരുവാക്കുറുച്ചി, തിരുപ്പറന്‍ കുണ്‍ട്രം, ഒറ്റപ്പിടരം മണ്ഡലങ്ങളാണ് നാളെ പോളിങ്ങ് ബൂത്തില്‍ എത്തുക. കര്‍ണാടകത്തിലും സമാന സാഹചര്യമാണ്. ശിവോലി, കുന്ത്‌ഗോള്‍ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് – ജെ.ഡി.എസ് ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ തന്നെയുണ്ട്.

ഉപതെരഞ്ഞെടുപ്പിലെ വിജയം ഇരു പാര്‍ട്ടികള്‍ക്കും ഭരണത്തിലെ സ്വാധീനം വര്‍ധിപ്പിക്കാന്‍ നിര്‍ണായകമാണ്. ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയെ സംബന്ധിച്ച് സര്‍ക്കാറിന് നിലനില്‍ക്കണമെങ്കില്‍ ഭൂരിഭാഗം സീറ്റുകളിലും വിജയിക്കണം. പരമാവധി സീറ്റുകള്‍ നേടി, സര്‍ക്കാരിനെ താഴെയിറക്കാനുള്ള ലക്ഷ്യമാണ് ഡി.എം.കെയ്ക്ക് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button