ന്യൂഡല്‍ഹി: പ്രധാനമന്തി പദത്തിലെത്തിയ ശേഷം നരേന്ദ്രമോദി ആദ്യമായി നടത്തിയ വാര്‍ത്താ സമ്മേളനം ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ മോദി നടത്തിയ വാര്‍ത്താ സമ്മേളനത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. മന്‍ കീ ബാത്തിന്റെ അവാസാന എപ്പിസോഡ് റേഡിയോയില്‍ പ്രക്ഷേപണം ചെയ്യുന്നതിന് പകരം ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്തുവെന്നാണ് മോദി നടത്തിയ വാര്‍ത്താ സമ്മേളനത്തെ അഖിലേഷ് പരിഹസിച്ചത്. ട്വിറ്ററിലൂടെ ആയിരുന്നു അഖിലേഷിന്റെ പരിഹാസം.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ കേട്ട് അച്ചടക്കമുള്ള സൈനികനെ പോലെ നിശബ്ദനായി മോദി ഇരിക്കുകയായിരുന്നുവെന്നും അഖിലേഷ് ട്വിറ്ററില്‍ കുറിച്ചു.
അതേസമയം വിടവാങ്ങല്‍ പ്രസംഗമെന്നാണ് മോദിയുടെ വാര്‍ത്താ സമ്മേളനത്തെ ലോക്താന്ത്രിക് ജനതാ ദള്‍ അധ്യക്ഷന്‍ ശരത് യാദവ് വിശേഷിപ്പിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷം പ്രധാനമന്ത്രി ജനങ്ങളെ കാണാതിരുന്നത് ഖേദകരമാണെന്നും പരാജയം സമ്മതിക്കുന്നാണ് മോദിയുടെ ശരീര ഭാഷയെന്നും ശരത് യാദവ് ട്വീറ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കൊപ്പമെത്തിയാണ്? മോദി മാധ്യമങ്ങളെ കണ്ടത്. എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഒന്നിന് പോലും മോദി മറുപടി പറഞ്ഞില്ല. ‘പാര്‍ട്ടി അധ്യക്ഷന്‍ സംസാരിക്കുമ്പോള്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി ഞാനിവിടെ കേട്ടിരിക്കുമെന്നും അധ്യക്ഷനാണ് ഞങ്ങള്‍ക്ക് എല്ലാമെന്നുമാണ് ചോദ്യങ്ങള്‍ ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് മോദി പറഞ്ഞത്.
Post Your Comments