KeralaLatest News

ആ ആണ്‍കുട്ടിയുടെ കൈയില്‍ 100 രൂപയുടെ ചില്ലറ തുട്ട് മാത്രം : പക്ഷേ അവന് പോകേണ്ടത് 119 രൂപ ടിക്കറ്റിനുള്ള സ്ഥലത്തേയ്ക്കും : പക്ഷേ ആ കണ്ടക്ടര്‍ .. എല്ലാവരുടേയും കണ്ണില്‍ ഈറനണിയിച്ച് ഒരു കുറിപ്പ്

ഇടുക്കി: ആ ആണ്‍കുട്ടിയുടെ കൈയില്‍ 100 രൂപയുടെ ചില്ലറ തുട്ട് മാത്രം, പക്ഷേ അവന് പോകേണ്ടത് 119 രൂപ ടിക്കറ്റിനുള്ള സ്ഥലത്തേയ്ക്കും .. പക്ഷേ ആ കണ്ടക്ടര്‍ .. എല്ലാവരുടേയും കണ്ണില്‍ ഈറനണിയിച്ച് ഒരു കുറിപ്പ് . ഈ അനുഭവ കഥ നടക്കുന്നത് കോട്ടയം-കട്ടപ്പന റൂട്ടിലെ കെ.എസ്.ആര്‍.ടി.സി ബസിലാണ്.
സെബന്‍ ബേബി മാമല എന്ന വ്യക്തിയാണ് കെഎസ്ആര്‍ടിസി കണ്ടക്ടറുടെ നന്മ മനസ് പുറംലോകത്തിന് തുറന്ന് കാണിച്ച് കൊടുത്തത. ഒരു കുട്ടിയും കണ്ടക്ടറും തമ്മിലുള്ള സംസാരത്തിന്റെ അനുഭവത്തിന്റെ കുറിപ്പാണ് വൈറലാകുന്നത്.

സംഭവം ഇങ്ങനെ;

കൈയ്യില്‍ ആകെയുള്ള നൂറു രൂപയുമായിട്ടാണ് ഈ കുട്ടി ബസില്‍ കയറിയത്. പോകേണ്ടത് കോട്ടയത്ത് നിന്ന് കട്ടപ്പനയിലേക്ക് ആയിരുന്നു. ബസ് മുന്നോട്ട് നീങ്ങി. ടിക്കറ്റ് നല്‍കാനായി കണ്ടക്ടറും എത്തി. അവന്‍ ചോദിച്ചു സാറെ ഒരു കട്ടപ്പന. 119 രൂപ. കണ്ടക്ടര്‍ മറുപടി നല്‍കി. അയ്യോ സാറെ അതിന് മുന്‍പുള്ള സ്റ്റോപ്പ് എത്രയാവും. അത് കാഞ്ചിയാര്‍ 113 രൂപ.

കണ്ടക്ടര്‍ മറുപടി നല്‍കിയതോടെ അവന്റെ മുഖം ആകെ വാടി. സാറെ 100 രൂപയ്ക്ക് എവിടെ വരെ പോകുമോ അവിടെ വരെയുള്ള ടിക്കറ്റ് തരൂ. അവന്റെ ആ ചോദ്യത്തിന് മുന്നില്‍ കണ്ടക്ടര്‍ക്ക് കാര്യം മനസിലായി. പൈസ ഇല്ലേടാ നിന്റെ കൈയ്യില്‍.. സാറെ 100 രൂപയേ ഉള്ളൂ അതാ… അവന്‍ പറഞ്ഞു. കണ്ടക്ടര്‍ ടിക്കറ്റ് നല്‍കി. അവന്റെ മുഖത്ത് അമ്പരപ്പായിരുന്നു.

119 രൂപയുടെ ടിക്കറ്റാണ് നല്‍കിയിരിക്കുന്നത്. വാക്കുകളില്ലാതെ അവന്റെ കൈയ്യിലുള്ള പണം നല്‍കി. 100 ന്റെ ഒറ്റനോട്ടായിരുന്നില്ല അവന്‍ നല്‍കിയത്. ചില്ലറയായി നല്‍കിയ ആ പണം എണ്ണിനോക്കാതെ ഒരു ചിരി സമ്മാനിച്ച് കണ്ടക്ടര്‍ ബാഗിലേക്കിട്ട് മുന്നോട്ട് നടന്നു.’ അനുഭവം പങ്കുവച്ച് യുവാവ് കുറിച്ചു. കെഎസ്ആര്‍ടിസി നഷ്ടത്തിലാണെങ്കിലും തികഞ്ഞ നന്മയുടെ ലാഭത്തിലോടുന്ന ഈ കണ്ടക്ടര്‍ക്ക് നിറഞ്ഞ കൈയ്യടിയാണ് സൈബര്‍ ലോകം നല്‍കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

കയ്യില്‍ ആകെ ഉള്ളത് 100 രൂപ ആ കുട്ടിക്കു kottayam 2 kattappana വരണം ?കിട്ടിയ ഒരു kSRTC ?ബസ്സില്‍ കേറി ടിക്കറ്റ് ചോദിച്ചു 119 രൂപ …..അതിനു മുന്‍പ് ഉള്ള സ്റ്റോപ്പ് ചോദിച്ചു കാഞ്ചിയാര്‍ 113 രൂപ …..ഇത് കേട്ട് കണ്ടക്ടര്‍ കുട്ടിയോട്…….. പൈസ ഇല്ലേ ഡാ കൈയില്‍ …..എന്റെ കൈയില്‍ 100 രൂപയെ ഉള്ളു ….ഇതിനു പോവാന്‍ പറ്റുന്ന സ്ഥലത്തു ഞാന്‍ ഇറങ്ങികൊള്ളാം….ഉള്ളത് തരാന്‍ പറഞ്ഞ കണ്ടക്ടര്‍ 119 ന്റെ ടിക്കറ്റ് കൈയില്‍ കൊടുത്തു …………കൊടുത്ത പൈസയില്‍ കുറച് നാണയ തുട്ടുകള്‍ ഉണ്ടായിരുന്നു……ആഹ് ചില്ലറ എണ്ണി പോലും നോക്കാതെ അദ്ദേഹം ബാഗില്‍ ഇട്ടപ്പോള്‍ അഹ് കുട്ടിയുടെ മനസ്സില്‍ എന്താവും തോന്നിയിട്ടുണ്ടാവുക ….,….? ഒരു ചെറു പുഞ്ചിരി മാത്രം അദ്ദേഹത്തിന് സമ്മാനിച്ചു അഹ് കുട്ടി ബസില്‍ യാത്രയായി ………KL 15 A10 21

shortlink

Related Articles

Post Your Comments

Related Articles


Back to top button