ഇംഗ്ലണ്ട്: ഈ മാസം അവസാനം ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പിൽ കമന്റേറ്റര്‍മാരായി വനിതകളും. 24 പേരടങ്ങുന്ന കമന്റ് പാനലില്‍ മൂന്ന് സ്ത്രീകളാണുള്ളത്. ഇംഗ്ലണ്ടില്‍ നിന്നുള്ള ആലിസണ്‍ മിച്ചല്‍, ഇസ ഗുഹ, മുന്‍ ഓസീസ് താരം മെല്‍ജോണ്‍സ് എന്നിവരാണ് പാനലില്‍ ഇടം നേടിയ സ്ത്രീകള്‍. മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി,സഞ്ജയ് മഞ്ചരേക്കാര്‍,ഹര്‍ഷ ഭോഗ്ലെ എന്നിവരാണ് ഇന്ത്യയില്‍ നിന്നുള്ള കമന്റേറ്റര്‍മാര്‍.
പാകിസ്ഥാനിൽ നിന്ന് വസീംഅക്രമും,റമീസ് റാജയും ശ്രീലങ്കയില്‍ നിന്ന് കുമാര്‍ സംഗക്കാര,സിംബാബ്വെയില്‍ നിന്ന് പോമി എംബാഗ്വേ, ബംഗ്ലാദേശില്‍ നിന്ന് അത്തര്‍ അലിഖാന്‍ എന്നിവരും ഓസ്‌ട്രേലിയയില്‍ നിന്ന് മൈക്കല്‍ ക്ലാര്‍ക്ക്,മൈക്കല്‍ സ്ലേറ്റര്‍ എന്നിവരും വെസ്റ്റിന്‍ഡീസില്‍ നിന്ന് മൈക്കല്‍ ഹോള്‍ഡിംഗ്,ഇയാന്‍ ബിഷപ്പ്, ന്യൂസിലാന്‍ഡില്‍ നിന്നുള്ള സൈമണ്‍ഡൂള്‍,ബ്രണ്ടന്‍ മക്കല്ലം, ഇയാന്‍ സ്മിത്ത്, ദക്ഷിണാഫ്രിക്കയില്‍ നിന്നും ഗ്രെയിം സ്മിത്ത്,ഷോണ്‍ പൊള്ളോക്ക് എന്നിവരുമാണ് മറ്റ് കമന്റേറ്റര്‍മാർ.
Check one two
Check one two
*taps* ?️
Is this thing on?Introducing our #CWC19 commentators! pic.twitter.com/BS2Pdwn7cN
— Cricket World Cup (@cricketworldcup) May 16, 2019
Post Your Comments