മലപ്പുറം: പി.വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാ പിതാവിന്റെ പേരിലുള്ള തടയണയില്‍ നിന്നുള്ള വെള്ളം പുറത്തേയ്‌ക്കൊഴുക്കി തടുങ്ങി. ചീങ്കണ്ണിപ്പാലയിലുള്ള അനധികൃത തടയണയിലെ വെള്ളമാണ് പുറത്തേയ്‌ക്കൊഴുക്കുന്നത്. ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകരമാണ് നടപടി. നാലു ദിവസമായി തടയണയിലെ വെള്ളം ഒഴുക്കി തുടങ്ങിയിട്ട്. തടയണയിലെ വെള്ളം പൂര്‍ണമായും ഒഴുക്കി കളയണമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.
പി.വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാ പിതാവ് സി.കെ അബ്ദുള്‍ ലത്തീഫിന്റെ പേരിലാണ് ഈ തടയണ. കക്കാടം പൊഴുതിലെ അന്‍വറിന്റെ അനധികൃതര്‍ വാട്ടര്‍ തീം പാര്‍ക്കിനോടനുബന്ധിച്ച് ബോട്ടിംഗ് ഏര്‍പ്പെടുത്തിയിരുന്നു. ഇവിടേയ്ക്ക് വെള്ളം എത്തിക്കുന്നതിനു വേണ്ടിയാണ് തടയിണ നിര്‍മ്മിച്ചിരുന്നത്. ഈ തടയണയ്ക്കു താഴെ കരിമ്പ് ആദിവാസി കോളനിയാണ്. ഇവിടേയ്ക്കുള്ള നീരൊഴുക്ക് തടഞ്ഞു നിര്‍ത്തിയാണ് അന്‍വര്‍ തടയിണ നിര്‍മ്മിച്ചിരുന്നത്.
Post Your Comments