കണ്ണൂര്‍: കാക്കിക്കുള്ളിലെ ട്രോളനെ കണ്ടെത്താൻ മത്സരവുമായി കേരള പോലീസ്. ഈ മാസം അവസാനം നടക്കുന്ന സംസ്ഥാന പൊലീസ് കലാമേളയിലാണ് ട്രോള്‍ മത്സരം നടക്കുന്നത്. കഴിഞ്ഞ 23 വര്‍ഷത്തിനിടെ ഇതാദ്യമായാണ് പൊലീസ് കലാമേള നടത്തുന്നത്. ട്രോൾ മത്സരത്തിന് പുറമെ കഥകളി, മാപ്പിളപ്പാട്ട്, ശാസ്ത്രീയ സംഗീതം, ഓട്ടന്‍തുള്ളല്‍, മാര്‍ഗം കളി, മിമിക്രി തുടങ്ങി 24 ഇനങ്ങളിലും മത്സരം നടക്കുന്നുണ്ട്. ജൂണ്‍ ഒന്ന് വരെയാണ് കലാമേള. പൊലീസുകാരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും കലാപരമായ കഴിവുകള്‍ പുറത്ത് കൊണ്ടു വരുന്നതിനുമാണ് മത്സരം നടത്താന്‍ തീരുമാനിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
Post Your Comments