Latest NewsKerala

യാത്രാക്കാരന്‍ ഒളിപ്പിച്ച സ്വര്‍ണം എടുക്കുന്നതിനിടെ ജീവനക്കാരൻ പിടിയിൽ

കൊച്ചി: വിമാനത്താവളത്തിൽ യാത്രാക്കാരന്‍ ശുചിമുറിയില്‍ ഒളിപ്പിച്ച സ്വര്‍ണം എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവനക്കാരൻ പിടിയിലായി.നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം നടന്നത്. മൂന്നേകാല്‍ കിലോ സ്വര്‍ണമാണ് ഉദ്യോഗസ്ഥർ പിടികൂടിയത് . സംഭവത്തില്‍ മലപ്പുറം സ്വദേശിയായ യാത്രക്കാരനേയും വിമാനത്താവളത്തിലെ ക്ലീനിംഗ് സ്റ്റാഫിനേയും ഡിആ‍ര്‍ഐ പിടികൂടി. എമിഗ്രേഷന്‍ കൗണ്ടറിന് സമീപമുള്ള ശുചിമുറിയില്‍ യാത്രാക്കാരന്‍ ഒളിപ്പിച്ച സ്വര്‍ണം എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ജീവനക്കാരന്‍ പിടിയിലായത്.

അതേസമയം രേഖകളില്ലാതെ കുപ്പിയിൽ നിറച്ച് കടത്താൻ ശ്രമിച്ച300 പവൻ സ്വർണം ഇന്ന് രാവിലെ പിടികൂടിയിരുന്നു . ചാവക്കാട് സ്വദേശി ശ്യാംലാൽ ആണ് എക്സൈസിന്റെ പിടിയിലായത്. കെഎസ്ആർടിസി ബസിൽ സ്വർണക്കടത്തിന് ശ്രമം നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു എക്സൈസിന്റെ പരിശോധന. വയനാട്ടിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ബസിൽ നിന്നുമാണ് ശ്യാം ലാലിനെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button